പണവും മനസമാധാനവും തമ്മിൽ വലിയ ബന്ധമുണ്ട് . പണം ഇല്ലാത്തവന്
ഉറക്കം കുറയും. പക്ഷേ പണം ഇല്ലാത്തവൻ തന്റെ കുറ്റം മുഴുവൻ ധനവാനിൽ
ആരോപിച്ച് രക്ഷപെടുകയാണ്. പണക്കാർക്ക് മനസമാധാനത്തോടെ ഉറങ്ങാൻ കഴിയില്ലെന്നും , അവർ അഹങ്കാരികളും ,നിത്യരോഗികളുമാണെന്നും ദരിദ്രർ പ്രചരിപ്പിക്കുന്നു . പണം ഇല്ലാത്തവന്റെ സ്വയം ആശ്വസിക്കാനുള്ള ഒരു തന്ത്രം മാത്രമാണത്. ധനവാനായിരിക്കുക എന്നത് സുഖമുള്ള ഏർപ്പാടാണ് .(നമ്മൾ അങ്ങനെ അല്ലെങ്കിലും )പണം ഒരേ സമയം നമുക്ക് സ്വാതന്ത്ര്യവും, ആത്മാഭിമാനവും മനസുഖവും തരുന്നു. രോഗം വന്നാൽ അത് നല്ല ചികിത്സ ലഭ്യമാക്കുന്നു. നല്ല ഭക്ഷണവും ,യാത്രാ സുഖവും നൽകുന്നു . ജീവിതത്തിലെ തൊണ്ണൂറ് ശ തമാനം പ്രശ്നങ്ങളും പണം കൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂ . ബാക്കി പത്ത് ശതമാനം പ്രശ്നങ്ങൾ എല്ലാവർക്കും ഉള്ളതാണ് .അശണരെ കരുതുന്നത് ഉൾപ്പെടെ , പണമുള്ളവന് മുന്നിലെ സാധ്യതകൾ കോടി കണക്കിന് വരും. എന്നിട്ടും എല്ലാ മതങ്ങളും ദാരിദ്രനാവാനാണ് പഠിപ്പിക്കുന്നത് .അതിന്റെ ന്യായം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
No comments:
Post a Comment