ഗ്രാമം നിഷ്കള ങ്കവും നഗരം കാപട്യം നിറഞ്ഞതാണെന്നും നമ്മുടെ സാംസ്‌കാരിക നായകന്മാർ
വർഷങ്ങളായി പ്രചരിപ്പിക്കുന്ന ഒരു കള്ളമാണ് . ഗ്രാമത്തിലെ പെണ്‍കൊടികളെല്ലാം നിഷ്കള ങ്കരാണ് പോലും ! നഗരത്തിലെ പെണ്‍കുട്ടികൾ എന്താ നിഷ്കളങ്കർ അല്ലെ ? ഗ്രാമത്തിലെ ബഹുഭൂരിപക്ഷവും ജോലിയൊന്നുമില്ലാതെ അന്യരെ കുറ്റം പറഞ്ഞിരിക്കുന്നവരും മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവരുമാണ് . ഇക്കാര്യം മറച്ചുവെച്ചാണ് നഗരവാസിയെ സ്വാർത്ഥനും മനുഷ്യ പറ്റില്ലാത്തവനുമായി ചിത്രീകരിക്കുന്നത് .
വൈദ്യു തി വെളിച്ചത്തിൽ ജ്വലിച്ചു നിൽക്കുന്ന നഗരരാത്രി സുന്ദരവും സജീവവും പ്രസാദാ ത്മകവുമാണ്. നഗരത്തിന്റെ പകലിന് വ്യക്തിയിൽ അസാധ്യമായ ഊർജ്ജം പ്രവഹിപ്പിക്കാനുള്ള ശേഷിയുണ്ട്. എന്നാൽ ഗ്രാമത്തിലെ പകലിന്റെ നിശബ്ദത ഭ്രാന്ത് പിടിപ്പിക്കുന്നതും, രാത്രി ഭീതിതവുമാണ് . ഗ്രാമത്തിലെ നിർജ്ജീവവും വിരസവുമായ കാവിന് , കുളത്തിന് , പൊടിപാറുന്ന മണ്‍റോഡിന് , വിണ്ടുകീറിയ പാടത്തിന് എന്താണിത്ര ഭംഗി ?
മലയാള സിനിമയിലും, നാടകത്തിലും ,സാഹിത്യത്തിലും "ഗ്രാമീണ നിഷ്കളങ്കതയും" പേറി നഗരത്തിൽ വന്നു് പിഴച്ചുപോകുന്ന നായകനും നയികയുമാണ് ഏറെയും . എന്തൊരു തട്ടിപ്പാണത് ...!!
No comments:
Post a Comment