ബിവറേജസ് ക്യൂവിലും ബാർ കൌണ്ടറിലും മലയാളികൾ ജിൻ ഓഡർ ചെയ്യാത്തത് എന്താണ് ?
.റം അല്ലെങ്കിൽ ബ്രാണ്ടി , അതുമല്ലെങ്കിൽ ബിയർ , അപൂർവ്വം ചിലപ്പോൾ വിസ്കി. വല്ലപ്പൊഴും വിലകുറഞ്ഞ വോഡ്ക- ഇതിൽ ഒതുങ്ങുന്നു മലയാളിയുടെ മദ്യപ്രേമം.
യൂറോപ്പിൽ പെണ്ണുങ്ങളുടെയും വയസന്മാരുടെയും മദ്യമെന്നു ആക്ഷേപമുള്ള ജിന്നിനെ
മലയാളിക്ക് ഇതുവരെ മനസിലായിട്ടില്ല. അതുകൊണ്ടാണ് ബിവറേജസ് ഷോപ്പിലെ ഷെൽഫി ന്റെ ഏറ്റവും മുകളിലെ തട്ടിൽ വിലകൂടിയ വിസ്കിക്ക് ഒപ്പം വാങ്ങാൻ ആളില്ലാതെ ജിൻ പൊടിപിടിച്ചിരിക്കുന്നത് . 2014 ലെ മദ്യമാണ് പോലും ജിൻ . അയിത്തം മാറി യുറോപ്യൻ യുവത്വം ജിന്നിനെ പ്രേമിച്ചു തുടങ്ങിയിരിക്കുന്നു. മുംബൈ പോലുള്ള മെട്രോ നഗരങ്ങളിൽ മസാല ചായയിലും, ലസ്സിയിലും ജിൻമിക്സ് ചെയ്ത് അത്ഭുതം സൃഷ്ടിക്കുകയാണ് ബാർ ടെൻഡർമാർ .നമ്മൾ ഇപ്പോഴും കരിഓയിൽ എന്നു വിളിപ്പേരുള്ള വിലകുറഞ്ഞ റമ്മിന്റെ പുറകെയാണ്
(Courtesy Mini Ribeiro, Food Writer)
No comments:
Post a Comment