ലക്ഷക്കണക്കിന് ആരാധകരുള്ള ഗാനരചയിതാവാണ് അന്തരിച്ച ശ്രീ ഗിരീഷ് പുത്തഞ്ചേരി.പക്ഷേ പരിമിതവിഭവനായിരുന്നു അദ്ദേഹം . വിരലിൽ എണ്ണാവുന്ന വാക്കുകൾ കൊണ്ടുള്ള കളിയായിരുന്നു
അദ്ദേഹത്തിന്റേത്.കുരുവി,കിളി ,പ്രാവ് ,തൂവൽ ,കുറുകൽ,ചന്ദനം ,മുല്ല ,മഞ്ഞ് ,ലോലം,മൃദു ....ഇങ്ങനെ പോകുന്നു ആ വാക്കുകൾ. അർത്ഥം ഇലലാത്തതും ബാലിശവുമാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഗാനങ്ങളും. കേൾവിയിൽ
പ്രൌഡമെന്നു തോന്നുന്നതും , എന്നാൽ അർത്ഥം അന്വേഷിക്കുമ്പോൾ വട്ട പൂജ്യമായി മാറുന്നതുമാണ് പുത്തഞ്ചേരി എഴുതിയ ഭൂരിപക്ഷം വരികളും."തൂവൽ ചില്ലോടിഞ്ഞ പടം " പോലുള്ള പ്രയോഗങ്ങൾ എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
ശരാശരിയിലും താണ ഗാനരചയിതാവായിരുന്നു ഗിരീഷ് പുത്തഞ്ചേരി. അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ഉണ്ടായി എന്നു മാത്രം.
എങ്കിലും -നീ വരുവോളം-എന്ന സിനിമയിലെ "ഈ തെന്നലും തിങ്കളും പൂക്കളും ..." എന്ന ദലീമയുടെ പാട്ട് മറക്കാൻ ആവുന്നില്ല .ആ ഒറ്റ പാട്ടിന് പുത്തഞ്ചേരീ.. നന്ദി .സ്തുതിയായിരിക്കട്ടെ.!
No comments:
Post a Comment