നിലമ്പൂർ കാട്ടിൽ കൊല്ലപ്പെട്ട കുപ്പുദേവ രാജ് പത്ത് കോൺസ്റ്റബിൾമാരെ ( വയറ്റിപ്പിഴപ്പുകാർ) കൊന്ന കേസിലെ പ്രതിയാണ്. അയാളും സംഘവും കൊന്നൊടുക്കിയ നിരപരാധികളായ സാധാരണക്കാരുടെ കണക്ക് വേറെ. അയാളുടെ ഇരകളുടെ കുടുംബങ്ങൾ എങ്ങനെ ജീവിക്കുന്നു എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.
മാവോയിസ്റ്റുകൾ കടന്നു കയറുന്നത് അംബാനി സഹോദരന്മാരുടെ ആവാസ വ്യവസ്ഥയിലേക്കല്ല. ഏറെക്കുറെ സമാധാന ജീവിതം നയിക്കുന്ന ആദിവാസികളുടെ കുടിലുകളിലേക്കാണ്. പോലീസിനും മാവോയിസ്റ്റുകൾക്കുമിടയിൽ കുടുങ്ങി ജീവിതം തൃശങ്കുവിലായ ആദിവാസി മേഖലകളാണ് നക്സൽ മേഖല.
ഇന്ത്യയുടെ അജണ്ടയും സമ്പത്തും നിയന്ത്രിക്കുന്ന ബ്രാഹ്മണ, ബനിയ വിഭാഗങ്ങളിലൊരാളെപ്പോലും മാവോയിസ്റ്റുകൾ ചരിത്രത്തിൽ ഇന്നേവരെ തൊട്ടിട്ടില്ല.
കോടതികളിലോ ഭരണഘടനയിലോ വിശ്വാസമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് പ്രവർത്തിക്കുന്ന ഇവരെ പിന്നെ എന്ത് ചെയ്യണം? ജീവനോടെ പിടികൂടി അവർക്ക് വിശ്വാസമില്ലാത്ത കോടതികളിൽ ഹാജരാക്കി വിചാരണക്ക് വിധേയമാക്കിയാൽ അത് അവരുടെ വിശ്വാസത്തിൽ / വ്യക്തിത്വത്തിൽ ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാവില്ലേ? തോക്കെടുത്തവൻ തോക്കാൽ.