Saturday, May 17, 2014

താത്രി കുട്ടിയെപ്പോലെ


സ്ത്രീകൾക്ക് കൂടി അവകാശപ്പെട്ട കേരളത്തിലെ  മുഴുവൻ  ബാറുകളും  പുരുഷന്മാർ
കൈയ്യടക്കി വെച്ചിരിക്കുകയാണ്. മദ്യപിക്കണം എന്ന് ആഗ്രഹമുള്ള ഒരു  സ്ത്രീക്ക് ആഗ്രഹ നിവർത്തിക്ക് ഏറെ സാഹസപ്പെടണം. പുരുഷനോടുള്ള വിധേയത്വവും, സദാചാര പേടിയുമാണ് ബാറുകളിൽ നിന്നും,  സ്ത്രീയെ അകറ്റുന്നത് . കോവളത്തും, ഫോർട്ട്‌ കൊച്ചിയിലും  കാമുകനോടോത്ത്   മദ്യവുമായി  സായാഹ്നം  പങ്കിടുന്ന വിദേശ വനിതയുടെ  ഉന്മേഷകരമായ അനുഭവം കേരളത്തിലെ ഒരു പെണ്ണിനും ഈ ജന്മം ഉണ്ടാകാൻ പോകുന്നില്ല. പുരുഷന്മാർ  മാത്രമുള്ള
ബാറിലെ  ഇരുട്ടിലേക്ക്, സിനിമയിൽ , രജനീകാന്തിന്റെ  എൻട്രി പോലെ ഒരു മലയാളി പെണ്ണ് കയറി വരുന്നത് കാണാൻ  കൊതിയാകുന്നു.... താത്രി കുട്ടിയെപ്പോലെ  ധര്യം ഉള്ളൊരു പെണ്ണ് .....

No comments:

Post a Comment