Saturday, May 17, 2014

അപ്രഖ്യാപിത അടിയന്തിരാവസ്ഥ


രാത്രി പത്തുമണിക്ക് ശേഷം കേരളത്തിൽ  അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ്.
പോലീസുകാരുടെ കണ്ണിൽ രാത്രി പത്തുമണിക്ക് ശേഷം റോഡിൽ
കാണുന്ന പുരുഷൻ ക്രിമിനലാണ് .(പുരുഷന്റെ കണ്ണിൽ രാത്രി എട്ടുമണിക്ക് ശേഷം തെരുവിൽ കാണുന്ന സ്ത്രീ ലൈംഗിക തൊഴിലാളിയും.!!). ഏഴു മണിക്ക് മുൻപ് സ്ത്രീകളും , പത്തിനു മുൻപ് പുരുഷന്മാരും വീടുകളിൽ കയറിക്കോളണം  എന്നാണ്
കേരളത്തിലെ അലിഖിത  നിയമം.സെക്കന്റ്‌  ഷോ കഴിഞ്ഞു വരുന്ന, രാത്രി മരുന്നുവാങ്ങാൻ പോകുന്ന ആണുങ്ങളെ   നടുറോഡിൽ തടഞ്ഞു നിർത്തി പോലീസ്ക്രുരമായി ചോദ്യം ചെയ്യുന്നു: ചിലപ്പോൾ പിടിച്ചുകൊണ്ടു പോകുന്നു.രാത്രി പത്തു മണിക്ക് ശേഷം തുറന്നിരിക്കുന്ന കടകൾ പോലീസ്
ബലമായി അടപ്പിക്കുകയാണ്‌ . അയ്യങ്കാളിയുടെയും , വി .ടി ഭട്ടതിരിപ്പാടിന്റെയും നാട്ടിലാണ് ഈ രാത്രികാല കർഫ്യു ..!!!!

No comments:

Post a Comment