ഇന്ത്യൻ സിനിമയിൽ നായകന്റെ സംഹാര താണ്ഡവം കഴിഞ്ഞ ശേഷം മാത്രമേ പോലീസ് വരികയുള്ളൂ . നായകന്റെ ഇടി ഏറ്റ് താഴെ വീണ് പുളയുന്നവരുടെ , അയാൾ പൊട്ടിച്ചുകളഞ്ഞ മണ്‍കലങ്ങൾക്കും തീ വെച്ച തെരുവുകൾക്കും ഇടയിലൂടെയാണ് പോലീസ് അയാളെ ജീപ്പിൽ കയറ്റി കൊണ്ടുപോവുക .ഇടി തുടങ്ങുമ്പോൾ തന്നെ പോലീസ് വരുന്ന ഒരു സിനിമ കാണാൻ കൊതിയാവുന്നു ..!!!
Saturday, May 17, 2014
സൌന്ദര്യവും തൊഴിലിലെ ഉയർച്ചയും
സ്ത്രീകളുടെ സൌന്ദര്യവും തൊഴിലിലെ ഉയർച്ചയും തമ്മിൽ ബന്ധമുണ്ട് . വെളുത്ത്
സുന്ദരികളായ , അതേസമയം ബുദ്ധി ശൂന്യരായ സ്ത്രീകൾക്ക് അർഹത ഇല്ലാത്ത
പല അവസരങ്ങളും വളരെ വേഗം തൊഴിൽ രംഗത്ത് കൈ വരുന്നു . സൗന്ദര്യം കുറഞ്ഞമിടുക്കികൾ തൊഴിലിടങ്ങളിൽ ക്രൂരമായി അവഗണിക്കപ്പെടുകയാണ്. പ്രോഫെഷണലിസം ഉണ്ടെന്ന് പറയപ്പെടുന്നപല കോർപറേറ്റ് കമ്പനികളിൽ
പോലും ഇതാണ് അവസ്ഥ എന്ത് കഷ്ടമാണത് ...!
അപ്രഖ്യാപിത അടിയന്തിരാവസ്ഥ
രാത്രി പത്തുമണിക്ക് ശേഷം കേരളത്തിൽ അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ്.
പോലീസുകാരുടെ കണ്ണിൽ രാത്രി പത്തുമണിക്ക് ശേഷം റോഡിൽ
കാണുന്ന പുരുഷൻ ക്രിമിനലാണ് .(പുരുഷന്റെ കണ്ണിൽ രാത്രി എട്ടുമണിക്ക് ശേഷം തെരുവിൽ കാണുന്ന സ്ത്രീ ലൈംഗിക തൊഴിലാളിയും.!!). ഏഴു മണിക്ക് മുൻപ് സ്ത്രീകളും , പത്തിനു മുൻപ് പുരുഷന്മാരും വീടുകളിൽ കയറിക്കോളണം എന്നാണ്
കേരളത്തിലെ അലിഖിത നിയമം.സെക്കന്റ് ഷോ കഴിഞ്ഞു വരുന്ന, രാത്രി മരുന്നുവാങ്ങാൻ പോകുന്ന ആണുങ്ങളെ നടുറോഡിൽ തടഞ്ഞു നിർത്തി പോലീസ്ക്രുരമായി ചോദ്യം ചെയ്യുന്നു: ചിലപ്പോൾ പിടിച്ചുകൊണ്ടു പോകുന്നു.രാത്രി പത്തു മണിക്ക് ശേഷം തുറന്നിരിക്കുന്ന കടകൾ പോലീസ്
ബലമായി അടപ്പിക്കുകയാണ് . അയ്യങ്കാളിയുടെയും , വി .ടി ഭട്ടതിരിപ്പാടിന്റെയും നാട്ടിലാണ് ഈ രാത്രികാല കർഫ്യു ..!!!!
താത്രി കുട്ടിയെപ്പോലെ
സ്ത്രീകൾക്ക് കൂടി അവകാശപ്പെട്ട കേരളത്തിലെ മുഴുവൻ ബാറുകളും പുരുഷന്മാർ
കൈയ്യടക്കി വെച്ചിരിക്കുകയാണ്. മദ്യപിക്കണം എന്ന് ആഗ്രഹമുള്ള ഒരു സ്ത്രീക്ക് ആഗ്രഹ നിവർത്തിക്ക് ഏറെ സാഹസപ്പെടണം. പുരുഷനോടുള്ള വിധേയത്വവും, സദാചാര പേടിയുമാണ് ബാറുകളിൽ നിന്നും, സ്ത്രീയെ അകറ്റുന്നത് . കോവളത്തും, ഫോർട്ട് കൊച്ചിയിലും കാമുകനോടോത്ത് മദ്യവുമായി സായാഹ്നം പങ്കിടുന്ന വിദേശ വനിതയുടെ ഉന്മേഷകരമായ അനുഭവം കേരളത്തിലെ ഒരു പെണ്ണിനും ഈ ജന്മം ഉണ്ടാകാൻ പോകുന്നില്ല. പുരുഷന്മാർ മാത്രമുള്ള
ബാറിലെ ഇരുട്ടിലേക്ക്, സിനിമയിൽ , രജനീകാന്തിന്റെ എൻട്രി പോലെ ഒരു മലയാളി പെണ്ണ് കയറി വരുന്നത് കാണാൻ കൊതിയാകുന്നു.... താത്രി കുട്ടിയെപ്പോലെ ധര്യം ഉള്ളൊരു പെണ്ണ് .....
Subscribe to:
Comments (Atom)